Wednesday, January 28, 2009

എണ്റ്റെ ജനനം

സുഹൃത്തേ,

അഭ്യസ്ഥവിദ്യര്‍ എന്ന്‌ കരുതുന്ന നാലുപേര്‍ ചേര്‍ന്നു പണ്ട്‌ ബലിതവിചരം എന്ന പേരില്‍ ഒരു ബ്ളോഗ്‌ രൂപീകരിച്ചു. അതിണ്റ്റെ മാസ്റ്റര്‍ ബ്രൈന്‍ യാഥാസ്ഥിതികന്‍ എന്ന്‌ ബലിതവിചരത്തില്‍ എഴുതിയിരുന്ന എണ്റ്റെ ഉറ്റ ചങ്ങാതിയാണു. തന്തോന്നി എന്ന പേരില്‍ ഞാനും, ഒരു ചിന്തകനും പിന്നെ യുക്തിവദി എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും അതില്‍ അവരവരുടെ സൃഷ്ടികള്‍ കുറിച്ചിരുന്നു. യാഥാസ്ഥിതികണ്റ്റെ കഴിവുകൊണ്ട്‌ മാത്രം ഓരോ മാസവും ആയിരത്തിലധികം ഹിറ്റ്സ്‌ ബലിതവിചരത്തിനുണ്ടായി. എകദേശം നാനൂറ്റിയന്‍പതില്‍ പരം പോസ്റ്റുകള്‍ അതില്‍ പുഷ്പിച്ചു. അതിണ്റ്റെ വാസന പലര്‍ക്കും പുതിയ അനുഭവമയി. പലരും അതില്‍ അവരവരുടെ കമണ്റ്റുകള്‍ നിക്ഷേപിച്ചു. അഭിപ്രയങ്ങളും അനുമോദനങ്ങളും ആക്ഷേപങ്ങളും പരാതിയും പരിഭവങ്ങളും സങ്കടങ്ങളും അതില്‍ പങ്കുവയ്ക്കപ്പെട്ടു. പൊതുവേ മടിയനായ ഞാനും എണ്റ്റെ കഴിവിനൊത്ത്‌ അതില്‍ എഴുതുവാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം യാഥാസ്ഥിതികന്‍ ബലിതവിചാരം നോക്കുവാന്‍ എന്നെ ഫോണ്‍ വിളിച്ച്‌ പറഞ്ഞു. ബ്ളോഗ്‌ ഡിലീറ്റഡ്‌ എന്ന്‌ മോണിറ്ററില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. സംശയം തീര്‍ക്കാനായി ഞാന്‍ അതിണ്റ്റെ ജി-മെയിലില്‍ ലോഗിന്‍ ചെയ്യാന്‍ നോക്കി, അക്കൌണ്ട്‌ ഡിലീറ്റെഡ്‌ എന്നതു മോണിറ്ററില്‍ നോക്കിയിരുന്നപ്പൊള്‍ കാമുകിയുടെ കല്യാണ ലെറ്റര്‍ കണ്ട കാമുകണ്റ്റെ അവസ്ഥ എനിയ്ക്കു മനസിലയി. ഞാന്‍ പോലും അറിയാതെ കണ്ണുനീര്‍ കവിളിലൂടെ ഒഴുകി. ഞാന്‍ യാഥാസ്ഥികനെ ഫോണ്‍ ചെയ്തു കാര്യം തിരക്കി. ഒരു നിസാര പിണക്കത്തിണ്റ്റെ പേരില്‍ യുക്തിവദി ചെയ്തതാണു എന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. പൊതുവേ ഒന്നിനോടും പ്രതികരിക്കാത്ത എന്നെ അവന്‍ സമധാനിപ്പിച്ചു. യുക്തിയില്ലാത്ത യുക്തിവാദിയുടെ ഭ്രാന്ത്‌, കൂട്ടുകാര്‍ എന്ന്‌ അവന്‍ അവകാശപ്പെടുന്ന മൂന്നുപേരുടെ ചിന്തകളോടും, അവരുടെ സങ്കല്‍പങ്ങളോടും,സര്‍ഗാത്മകതയോടുമുള്ള അസൂയയായിരുന്നെന്നു പിന്നീട്‌ ബലിതവിചരം-൨ എന്ന പേരില്‍ വേറെ ഒരു ബ്ളൊഗ്‌ തുടങ്ങി അവന്‍ തെളിയിച്ചു. സുഹൃത്തുക്കളായ ഞങ്ങളോട്‌ പ്രത്യേകിച്ച്‌ യാഥാസ്ഥിതികനോടു കാണിക്കാത്ത ആത്മാറ്‍ത്ഥത ഒന്ന് കാണുക പോലും ചെയ്യാത്ത പ്രിയ ബലിതവിചരം വായനക്കരോട്‌ കാണിക്കും എന്ന് എനിക്ക്‌ തോന്നുന്നില്ല.
ഒടുവില്‍ യാഥാസ്ഥിതികന്‍ സ്വന്തമായി യാഥാസ്‌.ബ്ളോഗ്സ്പോട്ട്‌.കോം. എന്ന ബ്ളോഗ്‌ തുടങ്ങി. ഇപ്പോള്‍ ഞാനും. ഇവിടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസമായില്ലെങ്കില്‍ തങ്കള്‍ക്ക്‌ യാഥാസ്ഥിതികണ്റ്റെ ബ്ളോഗിലെ കമണ്റ്റുകള്‍ വായിച്ചാല്‍ മാത്രം മതിയകും.
ഇത്‌ ഞാന്‍ ഈ ബ്ളോഗ്‌ തുടങ്ങുവാനുള്ള കാരണവും എണ്റ്റെ ആമുഖവും .............നന്ദി.

ഹരി (താന്തോന്നി)

2 comments:

  1. ഹരീ, ഈ പേരു വിളിക്കുമ്പോള്‍ കിട്ടുന്ന സുഖം താന്തോന്നിക്കില്ലെടാ. ഞാന്‍ ഹരിയെന്നു തന്നെ വിളിക്കുന്നു....ഇങ്ങനെയൊന്നുണ്ടാക്കി എന്നു നീ വിളിച്ചു പറഞ്ഞപ്പോള്‍, നിണ്റ്റെ നല്ലൊരു കവിത വായിക്കാം എന്നു കരുതിയാണ്‌ ബ്ളോഗില്‍ വെപ്രാളപ്പെട്ടു കയറിയത്‌....ആ ഒരൊറ്റക്കാര്യത്തില്‍ മാത്രം നീ എന്നെ നിരാശപ്പെടുത്തി...സാരമില്ല! ഹരിക്ക്‌ ഹരിക്കഥകളല്ലാതെ മറ്റെന്തു പറയുവാനുണ്ട്‌? മനോഹരമായൈട്ടുണ്ട്‌, പേര്‌...പക്ഷെ, ടൈറ്റില്‍ ഇമേജിണ്റ്റെ ക്യാന്വാസ്‌ സൈസ്‌ കുറക്കുക. കൂടുതല്‍ ഹൃദ്യമാകും...എന്തായാലും അളിയാ നമുക്ക്‌ സംവദിക്കാം... ഞാന്‍ ഹാപ്പിയായി

    ReplyDelete
  2. No Comments.....

    Yukthivadhi.BV

    ReplyDelete