Saturday, January 31, 2009

ഓര്‍മ്മ


മിഴികളില്‍ തുളുമ്പിയോ കണ്ണീര്‍കണങ്ങള്‍
അധരങ്ങളില്‍ ചെറുഗദ്ഗദമുതിര്‍ന്നുവോ?
ഒരു ചുടുനിസ്വനമലിവാര്‍ന്നിറങ്ങിയോ?
ആ മൃദുമേനി വിറകൊള്‍കയോ?

ഒരുമയുടെ പേര്‍പറഞ്ഞലറിത്തിമിറ്‍ക്കുന്ന
പെരുംജാഥയിലലിഞ്ഞു ചേര്‍ന്നീടവേ-
ഓര്‍ത്തതില്ലവനവളെ, തന്‍ കൊച്ചനുജത്തിയേ..
അച്ഛനേ.. അമ്മയേ.. ഓര്‍ത്തതില്ല!!

സിരകളില്‍ വിപ്ളവമാളിപ്പടരുമ്പോള്‍
ഹൃദ്സ്പന്ദനങ്ങളില്‍ വീര്യമുണരുമ്പോള്‍
കരളില്‍ മദജലം തുള്ളിത്തുളുമ്പുമ്പോള്‍
കനവുകളില്‍ നിഴലുകള്‍ തിറയട്ടമാടുമ്പൊള്‍
അച്ഛനേ.. അമ്മയേ.. ഓര്‍ത്തതില്ല!!

നിസ്തുല സേവന വേതനമായവന്‍ മൃത്യു-
പുല്‍കി, തെരുവിലൊരു രക്തപുഷ്പമായി ചിതറവേ
അച്ഛനേ.. അമ്മയേ..ഓര്‍ത്തുപോയി...
തന്‍ കൂടെപ്പിറപ്പിനെ ഓര്‍ത്തുപോയി.

1 comment:

  1. എന്താടാ, ഇപ്പൊ നീ ഓര്‍ക്കയാണോ, മുന്‍പോര്‍ത്തതാണോ, അതോ ഇനിയെപ്പൊഴെങ്കിലും ഓര്‍ക്കുമെന്നാണോ? അതോ ഇതു നീയല്ലെന്നുണ്ടോ? എന്തായാലും, ഓര്‍മ്മ നല്ലതാണ്‌..ഓര്‍ക്കുക

    ReplyDelete